മോഡേണ്‍ ടൈംസ്
22/8/2021 മോഡേണ്‍ ടൈംസ് പി.കെ. സുരേന്ദ്രന്‍ ചാര്‍ളി ചാപ്ലിന്‍ തന്റെ ഇതിഹാസതുല്യനായ ട്രാംപ് (The Tramp) എന്ന കഥാപാത്രത്തെ അവസാനമായി അവതരിപ്പിച്ച സിനിമയാണ് Modern Times (1936) . ചാപ്ലിന്‍ സിനിമകളില്‍ അദ്ദേഹത്തിന്റെ ശബ്ദം ആദ്യമായി കേള്‍ക്കുന്നതും ഈ സിനിമയിലാണ്. ട്രാംപ് (ചാപ്ലിന്‍) ഒരു ഫാക്ടറി തൊഴിലാളിയാണ്. കണ്‍വേയ ർ ബെൽറ്റിന് മുകളിലൂടെ വരിപിടിച്ച് നീങ്ങിക്കൊണ്ടിരിക്കുന്ന നട്ടും ബോൾട്ടും ഇരുകൈകളിലുമുള്ള സ്പാനർ ഉപയോഗിച്ച് ചാപ്ലിന്‍ മുറുക്കിക്കൊണ്ടിരിക്കുകയാണ് . ഒരു പ്രത്യേക താള ക്രമത്തിലാണ് ചാപ്ലിന്റെ ചലനങ്ങൾ . പുറത്ത് വന്നതിനു ശേഷവും ഇരു കൈകളിലും സ്പാനറുകൾ ഉണ്ടെന്ന സങ്കൽപ്പത്തി...