വരികൾക്കിടയിൽ കാത്ത കയ്യൊപ്പ്..
"പനിയും പനിച്ചുടും പോലെ
വേർപ്പെടുത്താനാവാത്ത സ്നേഹമായിരുന്നു അവരുടേത് ".
സ്നേഹത്തെ എത്രമേൽ മനോഹരമായാണ് ആവിഷ്കരിച്ചിരിക്കുന്നത്. വാക്കുകളുടെ വാതായനങൾ സൃഷ്ടിച്ച്, തന്റെതായ വഴികളിലൂടെ വായനക്കാരെ കൊണ്ടുപോകുന്ന എഴുത്തുകാരി.
ഓരോ വരികളിലും ഒരു കഥ ഒളിപ്പിച്ചു വയ്ക്കുന്ന, ഓരോ ചെറുകഥയിലും ഒരു നോവൽ ഒളിപ്പിച്ചു വയ്ക്കുന്ന ഇന്ത്രജാലകക്കാരി. എഴുത്തെന്ന മാന്ത്രികതയെ ഇന്ദു മേനോന്റെ രചനകളിൽ നമുക്ക് കാണാൻ സാധിക്കും.
"എന്റമ്മയുടെ മുലപ്പാൽ വീണു നിറഞ്ഞു സമുദ്രമൊക്കെ വെളുത്തിരിക്കുന്നത് നിങ്ങൾ കാണുന്നില്ലേ?"
ഭാഷയുടെ മാന്ത്രികതയാൽ അറിയാതെ എൻ ഉള്ളം വിങ്ങുകയാണ്.
ഒരു സ്ത്രീയുടെ അനുഭവം ഏറ്റവും മനോഹരമായി ഒരു സ്ത്രീക്ക് മാത്രമേ ആവിഷ്കരിക്കാൻ സാധിക്കൂ എന്നത് ശരി വെക്കുന്നതായിരുന്നു ഇന്ദു മേനോന്റെ "കപ്പലിനെ കുറിച്ചൊരു വിചിത്ര പുസ്തകം "
എണ്ണം പറഞ്ഞ സൃഷ്ടികളിലൂടെ ആസ്വധക മനസ്സ് കയ്യേറുകയും ദേശീയ തലത്തിൽ പുരസ്കാരം കരസ്ഥമാക്കുകയും ചെയ്തു ആദ്യ നോവൽ.
വാസ്തവത്തിൽ തന്റെ എഴുത്തിന്റെ കാന്തിക ശക്തിയിലൂടെ ജനലക്ഷങ്ങളെ വായനയുടെ ലോകത്തിലേക്ക് ആകർഷിക്കുകയാണ് ഈ അനുഗ്രഹീത എഴുത്തുകാരി.
Rana
❤❤❤
ReplyDelete👏👏
ReplyDelete❤❤
ReplyDelete