ചില ഓർമ്മപ്പെടുത്തലുകൾ
ജീവിതത്തിന്റെ മനോഹരമായ ഈടുകളിലൂടെ കടന്നുപോകാമ്പോൾ അതിന്റെ ആന്തരിക ഭംഗി വേണ്ടത്ര രീതിയിൽ ആസ്വദിക്കാനുള്ള ഒരു ശ്രമം നമ്മളിൽ ആരും തന്നെ നടത്തുന്നില്ല എന്നത് പച്ചയായ വാസ്തവം തന്നെയാകുന്നു. ജീവിത വ്യഗ്രതയുടെ പശ്ചാത്തലത്തിൽ മത്സര ചുവയയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ നഷ്ടപെടുത്തുന്നത് മറ്റൊരിക്കലും തിരിച്ചുകിട്ടാൻ സാധ്യത വിരളമായിട്ടിട്ടുള്ള ചില നല്ല കാലഘട്ടത്തെയാണ്.ജീവിക്കാനും ഉടുക്കാനും ഉണ്ണാനും ഉലകിൽ ആനന്ദത്തോടെ വസിക്കാനും വേണ്ടി സാമ്പാദിച്ചുകൊണ്ടിരുന്നവരാണ് നമ്മൾ. സമ്പാദിക്കാനായി ജീവിക്കുന്നത് തികച്ചും അടിസ്ഥാനപരമായും ജീവിത സത്വ മനസിലാക്കാനായി ഒരുതരത്തിലും ഉപകരിക്കുക ഇല്ലെന്നത് നാം മനസിലാക്കേണ്ടിരിക്കുന്നു. കാലഘട്ടത്തിനു അനുയോജ്യമായി നീങ്ങുമ്പോൾ ഒഴുക്കിനെതിരെ നീന്തിയവർ മാത്രേമേ ചരിത്രത്തിൽ അവരുടെ കൈയൊപ്പ് രേഖപെടുത്തിട്ടുള്ളൂ.
-omghatri
Comments
Post a Comment