കുമ്മാട്ടി
കുമ്മാട്ടി - മിത്തും സമൂഹവും
1970കൾ മലയാള സിനിമയുടെ വഴിത്തിരിവിന്റെ കാലമായിരുന്നു.ജി.അരവിന്ദന്റെ സിനിമകളിലൂടെ മലയാളികൾ സിനിമയിലെ പുതുധാരകൾ പരിചയപ്പെട്ട് തുടങ്ങിയ കാലം കൂടിയാണത്. അടൂർ, ജോൺ എബ്രഹാം അരവിന്ദൻ തുടങ്ങിയ ചലച്ചിത്രകാരന്മാർ ഓരോരുത്തരും മൗലികമായ സമീപനങ്ങൾ സ്വീകരിച്ചിരുന്നു. അവരിൽ അരവിന്ദത്തെ പ്രതിഭ മലയാളികളുടെ സിനിമാ സംസ്കാരത്തെ പുതുക്കിപ്പണിഞ്ഞുവെന്ന് പറയാം. കഥാ സിനിമകളും ഡോ ക്യൂമെന്ററികളും നിർമ്മിച്ച അദ്ദേഹം സാഹിത്യം, സംഗീതം, ചിത്രകല എന്നിവയെ സിനിമയിൽ സംയോജിപ്പിച്ചു.പ്രമേയത്തിലും ആഖ്യാനത്തിലും വൈവിദ്ധ്യം പുലർത്തിയ 11 കഥാചിത്രങ്ങൾ അദ്ദേഹത്തിന്റെതായുണ്ട്. ഉത്തരായണം (1974), കാഞ്ചനസീത (1977), തുടങ്ങി ചിദംബരം (1985), ഒരിടത്ത് (1986) വരെയുള്ള സിനിമകളിൽ ഓരോന്നും സവിശേഷതകൾ ഏറെ ഉള്ളവയാണെന്ന് കാണാം. മലയാള സിനിമയുടെ തനിമയുള്ള ആഖ്യാന സാപ്രദായമാണ് അരവിന്ദനിൽ കാണാൻ കഴിയുന്നത്. നമ്മുടെ നാടൻ കലാ രൂപങ്ങളും പൗരാണിക സാഹിത്യ വും അദ്ദേഹ'ത്തെ ആഴത്തിൽ സ്വാധീനിച്ചിരുന്നു.
1979ൽ അരവിന്ദൻ സംവിധാനം ചെയ്ത "കുമ്മാട്ടി " ഏറ്റവും നല്ല ബാല ചിത്രത്തിനുള്ള ദേശീയ അംഗീകാരം നേടിയ സിനിമയാണ്. മിത്തും യാഥാർത്ഥ്യവും കൂട്ടിച്ചേർത്ത് കുട്ടികളെ പ്രധാന കഥാപാത്രമാക്കി നിർമ്മിച്ച സിനിമ ചിണ്ടൻ എന്ന കുട്ടിയുടെ ചിന്തകളിലൂടെയാണ് വികസിക്കുന്നത്.കുമ്മാട്ടി ഒരു മിത്താണ്. കുട്ടികളെ സന്തോഷിപ്പിക്കാൻ വന്നെത്തുന്ന ഒരു നാടോടിയായാണ് സിനിമയിൽ കുമ്മാട്ടിയെ അവതരിപ്പിക്കുന്നത്. മുത്തശ്ശിയിൽ നിന്ന് കുമ്മാട്ടി യെ കുറിച്ച് കേൾക്കുന്ന ചിണ്ടന് ആദ്യം ഭയമായിരുന്നു. പിന്നീട് പാട്ടു പാടി, അര മണികിലുക്കി, മൃഗങ്ങളു ടെമുഖം മൂടി കളുമായി നാടുചുറ്റുന്ന സഞ്ചാരിയായ കുമ്മാട്ടിയ കുട്ടികൾ ഇഷ്ടപ്പെട്ടു തുടങ്ങി.അവർക്ക് ഭയമില്ലാതായി.
രൂപം മാറാനും മറ്റുള്ളവരുടെ രൂപം മാറ്റാനുമൊക്കെകഴിയുന്ന കുമ്മാട്ടി ഒരിക്കൽ കുട്ടികൾക്ക് ഒരു ചെപ്പടിവിദ്യ കാണിച്ചു കൊടുത്തു. മൃഗങ്ങളുടെ മുഖം മൂടിയണിഞ്ഞ് നൃത്തം ചെയ്യുന്ന കുട്ടികളെ അതാത് മുഗമാക്കി മാറ്റി.ചിണ്ടനെ നായ ആയാണ് മാറ്റിയത്. പരിഭ്രമിച്ച അവൻ കൂട്ടം തെറ്റി ഓടിപ്പോയി. കളി കഴിഞ്ഞ് മറ്റ് കുട്ടികൾ സ്വന്തം രൂപത്തിലേക്ക് വന്നെങ്കിലും ചിണ്ടൻ നായയായി തുടർന്നു ജീവിച്ചു.നഗരത്തിലെത്തിയ അവൻ പിന്നീട് സ്വന്തം വീട്ടിലെത്തി. ഒടുവിൽ സഞ്ചാരിയായ കുമ്മാട്ടി വീണ്ടും ഗ്രാമത്തിൽ വന്നതോടെ ചിണ്ടൻ പഴയ രൂപത്തിലായി.
ശൈശവ സ്വപ്നത്തിലെ പ്രധാന സാന്നിദ്ധ്യമെന്ന നിലയിലാണ് കുമ്മാട്ടിയെ അരവിന്ദൻ അവതരിപ്പിക്കുന്നത്. നമ്മുടെ ഗ്രാമജീവിതത്തിന്റെ ആത്മാവാണ് ഇത്തരം മിത്തുകൾ.ഇത് ഒരു കുട്ടിയുടെ മാനസികാവസ്ഥയിലേക്ക് മാറിക്കൊണ്ട് ചിത്രീകരിക്കുകയാണ് സംവിധായകൻ. നായയുടെ രൂപത്തിൽ നിന്ന് സ്വതന്ത്രനാകുന്ന ചിണ്ടൻ തന്റെ തത്തയെ കൂടുതുറന്ന് വിടുന്നതും, അനേകം പക്ഷികൾ ഒരുമിച്ച് ആകാശത്ത് പറക്കുകയും ചെയ്യുന്നിടത്താണ് സിനിമ അവസാനിക്കുന്നത്. ഇളം മനസ്സിന്റെ നിഷ്കളങ്കമാർന്ന സങ്കല്പങ്ങളാണ് കുമ്മാട്ടിയെ മനോഹരമാക്കുന്നത്. മനുഷ്യ പ്രകൃതി ബന്ധത്തെ അനുഭവപ്പെടുത്തി തരുന്ന ധാരാളം ദൃശ്യങ്ങൾ ഈ സിനിമയുടെ പ്രത്യേകതയാണ്.
ദയ പി.എസ്
loved this!
ReplyDelete