ലോക്ക്ഡൗൺ
തെളിഞ്ഞ ആകാശത്തെ നോക്കുമ്പോഴും
ഉള്ളിൽ മേഘങ്ങൾ മൂടുന്നു
കളങ്കമേറിയ ഹൃദയത്തിൻ ഭാരത്താൽ
എൻ ഉള്ളം വിങ്ങുന്നു
കേൾക്കാതെ പോലെ നടിച്ചിരുന്ന സ്കൂളിൻ മണി
ഇന്നെന്നെ കീറി മുറിക്കുന്നു
ജീവിച്ചു തീർത്ത തിരക്കിട്ട ജീവിതം
ഇന്നെന്നെ നോക്കി കളിയാക്കി ചിരിക്കുന്നു
സ്മരണ തൻ സാഗരങ്ങൾ നീന്തി കടക്കുമ്പോൾ
കുറ്റബോധത്താൽ ഞാൻ ഞെരുങ്ങുന്നു
പുസ്തകത്തിൽ കണ്ട ചോദ്യചിഹ്നങ്ങളൊക്കെയും
ഞാൻ തന്നെയായി പരിണമിച്ചീടുന്നുവോ?
മിനാരത്തിന് കാഴ്ചകൾ എൻ ഉറക്കം കെടുത്തുന്നു
പറമ്പിൽ പാറിക്കളിക്കുന്ന പൂമ്പാറ്റയ്ക്ക് പോലും
എന്നേക്കാൾ അർത്ഥമുള്ളതായി തോന്നുന്നു
എന്നെ തലോടും ഇളം തെന്നൽ ഇന്നില്ല.
എങ്ങും നിശബ്ദ തേങ്ങൾ മാത്രം
Comments
Post a Comment