കരി
കരി
കേരളീയ നവോത്ഥാനംഒരു നൂറ്റാണ്ട് പിന്നിട്ട് കഴിഞ്ഞിട്ടും കേരളത്തിൽ ജാതി ബോധത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. സവർണ്ണർ സാമൂഹ്യമായി ഉയർന്നിരിക്കുകയും അവർണ്ണർ അങ്ങേയറ്റം ദയനീയ അവസ്ഥയിലേക്ക് പതിക്കുകയും ചെയ്യുന്നു. ഷാനവാസ് നര ണിപ്പുഴ രചനയും സംവിധാനവും നിർവ്വഹിച്ച 'കരി' എന്ന സിനിമ മലയാളിയുടെ ജാതി ബോധത്തിന്റെ സൂക്ഷ്മമായ അവതരണമാണ്.
ഗൾഫിൽ ജോലി ചെയ്യുന്ന മലപ്പുറത്തുള്ള ദിനേശന്റെ വീട്ടിലേക്ക് ചേർത്തലക്കാരനായ ഗോപുകേശ വമേനോനും തൃശൂരിലുള്ള ബിലാലും വരുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്.ഗോപുവിന്റെ സ്ഥാപനത്തിൽ താത്കാലിക വിസയിൽ ജോലിയെടുക്കുന്ന ദിനേശന് ജോലി സ്ഥിരമാകാൻ വീട്ടുകാർ കരിങ്കാളിയെ കെട്ടിയാടിക്കുന്ന വഴിപാട് നടത്തുന്നു. അതിന് ആവശ്യമായ പണവുമായാണ് ഗോപുവും ബിലാലും എത്തുന്നത്.
വീട്ടുകാരെ പണം ഏല്പിച്ച് തിരിച്ച് പോകുമ്പോൾ അവരുടെ കാറിടിച്ച് കരിങ്കാളി കെട്ടാമെന്ന് ഏറ്റിരുന്ന കോലക്കാരൻ ആശു പ ത്രില്ലിലാകുന്നു. പിന്നെ പുതിയൊരു കോലക്കാരനെ കണ്ടെത്തിനേർച്ച നടത്തിക്കാനുള്ള ഉത്തരവാദിത്തം ഗോപുവിന്റെയും ബി ലാലിന്റെ തു
മായി.
അയ്യപ്പൻ എന്ന് പേരുള്ള കെ.എസ്.ഇ.ബി ജീവനക്കാരൻ പണം നൽകാമെന്ന വ്യവസ്ഥയിൽ കരിങ്കാളി കെട്ടാൻ തയ്യാറായി.നേർച്ച നടത്തിക്കാൻ വേണ്ടി അവിടെ ഒരു ദിവസം താമസിക്കുന്ന ഗോപുവും ബിലാലും ചെന്ന കപ്പെടുന്ന പ്രശനങ്ങളും സംഭവങ്ങളുമൊക്കെയാണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
കരിങ്കാളിയെന്ന കീഴ്ജാതിക്കാരുടെ ദൈവ സങ്കല്പവും അതിലൂടെ പറഞ്ഞ് പോകുന്ന ജാതീയമായ ചിന്തയുമാണ് സിനിമയുടെ പ്രധാന വിഷയം.കറുപ്പിന്റെ / കരുത്തിന്റെ പ്രതീകമാണ് കരിങ്കാളി.ദാരികനെ കൊന്ന് രക്തം കുടിക്കുന്ന ശക്തിസ്വരൂപിണിയായ കാളിയുടെ സങ്കല്പമാണത്. ക്ഷേത്രത്തിന് പുറത്ത് അവർണ്ണർ കെട്ടിയാടുന്ന ഈ കോ ലം അടിമുടി ക റുപ്പിൽ മുങ്ങിയതാണ്.അടിച്ചമർത്തപ്പെട്ടവരുടെ പ്രതിഷേധവും പ്രതിരോധവുമാണ് കരിങ്കാളിയുടെ രൂപവും ചുവടുകളും.
പുറമേക്ക് എത്ര പുരോഗമ നം പ്രകടിപ്പിച്ചാലും ഉളളിൽ ജാതി ചിന്ത ആഴത്തിൽ പതിഞ്ഞ സമൂഹമാണ് മലയാളിയുടേതെന്ന് വ്യക്തമാക്കുന്ന ധാരാളം സന്ദർഭ ങ്ങൾ സിനിമയിലുണ്ട്.ഗോപു കരിങ്കാളി കെട്ടാൻ അയ്യപ്പനെ വശത്താക്കുന്ന രംഗം, മേനോൻ വിഭാഗത്തിലാണ് താനെന്ന അയാളുടെ ഇടയ്ക്കിടെ ഉണരുന്ന ചിന്ത, അയ്യപ്പൻ കാമുകിയോട് പറയുന്ന വാക്കുകൾ, ദിനേശൻ വെളുക്കണമെന്ന അമ്മയുടെ ആ ഗ്രഹം ഇങ്ങനെ കറുപ്പിന്റെയും വെളുപ്പിന്റെയും അന്തരം പല രംഗങ്ങളിലും ദൃശ്യമാണ്.
ഒരു ചെറിയ സംഭവത്തിലൂടെ കേരളത്തിന്റെ വർത്തമാനചിത്രം കൃത്യമായി അവതരിപ്പിക്കാൻ സിനിമയ്ക്ക് സാധിച്ചിട്ടുണ്ട്. ഭാരതപ്പുഴയിലെ മണലും ചൂടും തുടങ്ങി പരിസ്ഥിതി ഉൾപ്പെടെ ധാരാളം വിഷയങ്ങളിലേക്ക് സിനിമ പ്രേക്ഷകരുടെ ശ്രദ്ധ ക്ഷണിക്കുന്നു. അയ്യപ്പന്റെ പ്രതിരോധങ്ങൾ സിനിമയെ മറ്റൊരു തലത്തിൽ എത്തിക്കുന്നുണ്ട്.
Comments
Post a Comment