അവൾ


ആരോട് പറയണം എന്നറിയാതെ, എന്ത് ചെയ്യണം എന്നറിയാതെ, അവൾ കുഴയുകയായിരുന്നു.
മഴവില്ലുപോലെ വര്ണാഭമായിരുന്ന അവളുടെ സ്വപ്നങ്ങളെ മെല്ലെ കാർമേഘങ്കൾ മൂടാൻ തുടങ്ങി, മനസ്സിനെ മൂടിക്കെട്ടിയ ഇരുൾ മുഖത്തും പ്രതിഫലിക്കുന്നുണ്ടായിരുന്നു.
  
         വിലങ്ങുകളില്ലാത്ത സ്വാതന്ത്ര്യം ആവോളം ആസ്വദിച്ചു കൊണ്ടു വളർന്ന അവൾ, പതിയെ ആ സ്വാതന്ത്ര്യത്തെ വെറുക്കാൻ തുടങ്ങി, സ്വരങ്ങളുടെ ലോകത്ത് അമ്മാനമാടാൻ ഇഷ്ടപ്പെട്ടിരുന്ന അവൾ.. നിശബ്ദതയെ സ്നേഹിക്കാൻ തുടങ്ങി.

       അവസരങ്ങളുടെ ആകാശം മുന്നിൽ തുറക്കപ്പെട്ടപ്പോൾ, കളിപ്പാട്ടകടയിൽ അകപ്പെട്ട കുരുന്നിനെ പോലെ അവൾ ആശ്ചര്യപ്പെട്ടു.
അനന്തമായ ഈ ലോകത്ത് അവൾ കുതിച്ചുയരാൻ പോകുന്ന മേഖലയെ കുറിച്ച് അവൾ കിനാവുകൾ നെയ്യാൻ തുടങ്ങി, ആ കിനാവുകളിലെ കഥപാത്രമായി ജീവിക്കാൻ തുടങ്ങി.

അനേകം എതിർപ്പുകൾ വട്ടമിട്ടു പറന്നിട്ടും അവൾ തന്റെ തീരുമാനത്തിൽ അടിയുറച്ചു നിന്നു, അങ്ങനെ, എവിടെ നിന്നോ സംഭരിച്ച ധൈര്യത്തോടെ പുതിയ ലോകത്തേക്കുള്ള ആദ്യ ചുവട് അവൾ എടുത്ത് വച്ചു.

പക്ഷെ ഉറക്ക് കെടുത്തിയ സ്വപ്‌നങ്ങൾ പോലെ ആയിരുന്നില്ല യഥാർഥ്യങ്ങൾ. മനസ്സിൽ കണ്ടതല്ല കാലം കാത്ത് വെച്ചിരിക്കുന്നത് എന്ന തിരിച്ചറിവിലേക്ക് അവൾ എത്താൻ തുടങ്ങി. ആദ്യ ദിനങ്ങളിൽ കത്തി കൊണ്ടിരുന്ന തീ പതിയെ കെടാൻ തുടങ്ങി.

പ്രതീക്ഷകളുടെ ഒപ്പത്തിനൊപ്പം യഥാർഥ്യങ്ങൾ എത്താതായപ്പോൾ പെട്ടെന്ന് തളർന്നു പോയതല്ല, അടുക്കാനുള്ള ശ്രമം വീണ്ടും വീണ്ടും അവൾ നടത്തിയിരുന്നു. പക്ഷെ അടുക്കാൻ ശ്രമിക്കുന്തോറും അകലുകയാണ്.. അനിഷ്ടം മനസ്സിൽ മുളച്ചു കൊണ്ടിരിക്കുകയാണ്.

" തെറ്റി പോയി "എന്ന അശരീരി അവൾ ഇടയ്ക്കിടെ കേൾക്കുന്നുണ്ട്,

എങ്കിലും.. തുടരുന്നു.......
തെറ്റിപോയവൻ മാത്രമേ ശരിയുടെ സുഗന്ധം അനുഭവിച്ചിട്ടുള്ളു എന്ന വിശ്വാസത്തോടെ,
 തെറ്റുകളിലൂടെ തന്നെയാണ് മാനവൻ ലോകം കീഴടക്കിയിട്ടുള്ളത് എന്ന തിരിച്ചറിവിലൂടെ..
ഉറക്കൊഴിഞ് കണ്ട കിനാവുകൾ പലതും അവൾക്കായി കാത്തിരിക്കുന്നുണ്ട് എന്ന ശുഭപ്രതീക്ഷയോടെ....

-Rana

Comments

Popular posts from this blog

LOVE,DEVOTION AND ENDURANCE: LIVES WHICH DERIVED THEIR LIFEBLOOD FROM KABIR

EUTIERRIA

Shade