കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത-ആർ രാജശ്രീ

 എഴുതിക്കൊണ്ടിരിക്കുമ്പോൾ തന്നെ സാമൂഹ്യമാധ്യമങ്ങളിലൂടെ അസാമാന്യമായ തരത്തിൽ ജനശ്രദ്ധ നേടിയ നോവലാണ് രാജശ്രീയുടെ കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കഥ എന്ന നോവൽ .ഫേസ്ബുക്കിൽ ഓരോ ദിവസവും ഓരോ അധ്യായമായി പ്രസിദ്ധീകരിച്ചിരുന്ന നോവൽ പുസ്തകം ആകുമ്പോഴേക്കുതന്നെ വലിയതോതിലുള്ള ചർച്ചയും നടന്നിരുന്നു. ഏതാണ്ട് 60 വർഷം മുമ്പ് കേരളത്തിലെ നാട്ടിൻപുറത്ത് താമസിച്ചിരുന്ന രണ്ട് സ്ത്രീകളുടെ ജീവിതമാണ് പ്രധാനമായും നോവൽ ചർച്ച ചെയ്യുന്നത് കഥയോടൊപ്പം തന്നെ ദേശ ചരിത്രവും നോവലിൽ അവതരിപ്പിക്കുന്നുണ്ട് ഒരർത്ഥത്തിൽ ഈ സ്ത്രീകളുടെ കഥ കേരളത്തിൻറെ ഒരു കാലഘട്ടത്തിൻറെ കഥകൂടി ആണ് നാടൻ തൊഴിലുകൾ ചെയ്ത് ജീവിക്കുന്ന സ്ത്രീകളുടെ ആർജ്ജവവും കരുത്തും അവരുടെ ജീവിതത്തിലെ വലിയ പ്രത്യേകതകളാണ് .സൗഹൃദവും പണികളുമായി സന്തോഷകരമായ ജീവിച്ചിരുന്ന ഇവരുടെ ജീവിതത്തിലേക്ക് ഓരോ പുരുഷന്മാരുടെ വരവോടുകൂടിയാണ് ജീവിതം ഗതി മാറി ഒഴുകി തുടങ്ങിയത് .ആണിക്കാരൻ എന്നും കോപ്പു കാരൻ എന്നും അറിയപ്പെടുന്ന ഇവർ കഥയിലെ പേരില്ലാത്ത പുരുഷ കഥാപാത്രങ്ങളാണ് സ്വന്തം ദേശത്തിൽ നിന്ന് പലായനം ചെയ്യേണ്ടി വരുന്നതാണ് ഇവരുടെ ജീവിതത്തിലെ കടുത്ത പ്രതിസന്ധികൾ ഓരോ വ്യക്തിയും ഓരോ സ്വതന്ത്ര ദേശം ആണെന്ന് നോവലിൽ പലയിടത്തായി സൂചിപ്പിച്ചിട്ടുണ്ട് ഉണ്ട്. കല്യാണി ഉള്ളംകള്യ്ല കയ്യിലെ രേഖകൾ പോലെ പരിചിതമാണ്ആണ് ആണ് തൻറെ ദേശം എന്ന് സൂചിപ്പിച്ചിട്ടുണ്ട്. എന്നാൽ നാട് ഇവരെ കൈ വിടുകയാണ് സ്ത്രീകൾക്ക് എന്തോ നാട് എന്തോ വീട്എന്ന്ന്ക്കാത്ര ആണിക്കാരൻ്റെവീട്ടിൽ വച്ച് ദാഷായ കേൾക്കുന്ന വാക്കുകൾ ഓരോ സ്ത്രീയെ സംബന്ധിച്ചും ബാധകമാണെന്ന് പറയാം ആണിക്കാരൻ്റെ വീട് ദാക്ഷായണിക്കൊരിക്കലും സ്വന്തമാകുന്നില്ല. തെക്കുവടക്കുദേശങ്ങളുടെ വ്യത്യാസം ഓരോ അനുഭവത്തിലും ദാക്ഷായണി തിരിച്ചറിയുന്നുണ്ട്. വടക്കിൻ്റെ ജനകീയതയും സോഷി ലിസവുമൊക്കെ അവൾക്ക് പ്രിയങ്കരമാണ്.വടക്കിൻ്റെ ജീവിതവും തെക്കിൻ്റെ ജീവിതവും തമ്മിലുള്ള ഏറ്റുമുട്ടൽ നോവലിലെ പ്രധാന വിഷയമാണ്. ഒടുവിൽ സ്വന്തം ദേശത്ത് തിരിച്ചെത്തുന്ന ദാക്ഷായണി തൻ്റെ സ്വത്വം തന്നെയാണ് ദേശമെന്ന് മനസ്സിലാക്കുന്നു .ഇടം നഷ്ടപ്പെടുന്ന സ്ത്രീകളുടെ കഥ കൂടിയാണിത്.
     സ്ത്രീയുടെ ജീവിതവും കുടുംബസങ്കല്പവും തമ്മിലുള്ള ബന്ധത്തിന് ഇതിഹാസത്തോളം പഴക്കമുണ്ട്.. കുടുംബത്തിന് വേണ്ടി ത്യാഗം ചെയ്ത് ഒരു വ്യക്തി എന്ന നിലയിലുള്ള അസ്തിത്വം നഷ്ടപ്പെടുന്നവരാണ് പലപ്പോഴും സ്ത്രീകൾ. ദാക്ഷായണിയുടെ ജീവിതത്തിൽ കുടുംബമെന്ന വാക്കിൻ്റെയും സ്ഥാപനത്തിൻ്റെയ പൊള്ളത്തരങ്ങൾ നന്നായി അവതരിപ്പിക്കുന്നു. ആണിക്കാരൻ്റെ നാട്ടിലെ എല്ലാ വ്യവസ്ഥകളും വിചിത്രം തന്നെ. ആഖ്യാതാവ് അനുഭവിക്കുന്ന സ്വത്വ സംഘർഷം കുടുംബത്തെ കേന്ദ്രീകരിച്ചുള്ളതു തന്നെയാണ്.
നാട്ടഭാഷയുടെ മനോഹാരിതയും നിഷ്കളങ്കതയും ഈ നോവലിന് നേടിക്കൊടുത്ത ആസ്വാദ്യത എടുത്ത് പറയേണ്ടതാണ്. നാട്ടു നന്മകൾ ആധുനിക കാലത്തെ അണുകുടുംബസങ്കല്പത്തിൽ തകരുന്നതും നോവലിൽ കാണാം. സ്ത്രീപക്ഷ ചിന്തകൾ ചർച്ച ചെയ്യുമ്പോൾ അത് പലപ്പോഴും ഉപരി മധ്യവർഗ്ഗത്തിൻ്റെ പ്രശ്നമെന്ന നിലയിലാണ് അവതരിപ്പിക്കാറുള്ളത്. അടിസ്ഥാന വിഭാഗത്തിൽപ്പെട്ട രണ്ട് സ്ത്രീകളുടെ സ്വാതന്ത്ര്യബോധവും ആത്മാഭിമാനവും യാഥാർത്ഥ്യബോധത്തോടു കൂടി അവതരിപ്പിക്കുന്നതാണ് ആർ.രാജശ്രീയുടെ നോവലിൻ്റെ ഏറ്റവും വലിയ സവിശേഷത.

ദയ പി എസ്

Comments

Popular posts from this blog

TROPHIC CASCADE

BANARAS

Shade