വേനൽ
വേനൽ
അന്ന് നമ്മളൊരുമിച്ച് നനഞ്ഞ വേനല്
ചൂടുകൊണ്ടുടലു പൊള്ളിയപ്പോഴും,
നെഞ്ചിലെ തണുപ്പകറ്റാൻ നമ്മളൊരു-
മ്മിച്ച് തേടിയാ വേനല്.
പല്ലുകൊച്ചുന്ന തണുപ്പിനാണോ
കൊല്ലുന്ന നെഞ്ചിനാണോ
നമ്മളാ ചൂട് തേടിയത്?
തേടി തേടിപ്പോയ നമ്മളീ-
ന്നാളുവരെ തിരിച്ചുവന്നോ?
അതോ ഇപ്പോഴും തീക്കാഞ്ഞു -
കൊണ്ട് ചൂടുക്കൊണ്ടെന്ന്
പറയുകയാണോ?
മുന്നോട്ടടുക്കും തോറും വേനൽ
മുന്നില്ലേക്കാണോ പിന്നിലേക്കാണോ
നീങ്ങുന്നത്?
ഇല്ല!ഒന്നും തന്നെയറിയില്ല!
എങ്കിലും നമ്മളൊരുമിച്ചിരുന്നാ
വേനല് ഇപ്പോഴുമുണ്ട്...
അത്രമാത്രം!
- കാർത്തിക തമ്പൻ
Comments
Post a Comment