വിഭവസമൃദ്ധം
പതിവിനു വിപരീതമാവാതെ ഏഴു മണിക്ക് പയ്യൻ ഉണർന്നു-വി കെ എൻ എഴുതിയ 'നിലനിൽപീയം' എന്ന ഒന്നേകാൽ പുറം മാത്രമുള്ള കഥയുടെ തുടക്കം ഇതാണ്. പതിവിനു വിപരീതമാവാത്ത ഒരു കഥ തന്നെയാണ് ഇത്. പയ്യൻ്റെ ഒരു ദിവസത്തെ അനുവ' വിവരണം ആയുസ്സിൻ്റെ കഥന മായിത്തീരുന്നു. ഏഴു മണിക്ക് എഴുന്നേറ്റ് രാത്രി പത്തു മണിക്ക് ഉറങ്ങുന്ന പയ്യന് ജീവിതത്തിൻ്റെ കൃതകൃത്യത അനുഭവപ്പെട്ടപ്പോഴാണ് 'ഇതൊരു ചാൻസാണ് ' എന്ന ബോധ്യമുണ്ടായത്. മരിക്കാൻ കിടന്നു, യഥാസമയം മരിച്ചു. അവിടെയും രാവിലെ ഇഡ്ഡലി തന്നെയല്ലേ?-
രതിവർണ്ണനകളുടെ തുറസ്സുകളും ഭക്ഷണത്തോടുള്ള ഒടുങ്ങാത്ത ആർത്തിയും ചേർന്ന വിഷയ ആവിഷ്കാര ശൃംഖല വി.കെ.എൻ രചനകളിൽ ഒഴിച്ചുനിർത്താനാവാത്തതാണ്. ഭക്ഷണം നിലനിൽപീയത്തിൽ എഴുപതു ശതമാനവും നിറഞ്ഞു നില്പുണ്ട്.പ്രഭാത സവാരിക്ക് ശേഷം തിരിച്ചെത്തി പ്രാതലിനിരുന്ന മുഹൂർത്തം മാത്രം ശ്രദ്ധിച്ചാൽ മനുഷ്യൻ്റെ നിലനിൽപിന് പയ്യൻ്റെ നിലനിൽപിന് കഥാകൃത്തിൻ്റെ ഭാഷ്യം മനസ്സിലാവും.
ആവിയിൽ വിടർന്ന വെള്ളാമ്പൽ ഇഡ്ഡലികൾ .രണ്ടിഡ്ഡലി ചട്ണിയിൽ മുക്കിത്തിന്നു. രണ്ടെണ്ണം പൊടി കൂട്ടി തിന്നു '. രണ്ടെണ്ണം മുളകരച്ചതു കൂട്ടി തിന്നു.രണ്ടണ്ണം പഞ്ചസാര ചേർത്തു തിന്നു.രണ്ട് ഗ്ലാസ് കാപ്പി കുടിച്ചു. എട്ട് ഇഡ്ഢലി തിന്നു വെന്ന് വി.കെ.എൻ എഴുതുന്നില്ല. തുടർന്നുള്ള പയ്യൻ്റെ ദിനസരിയത്രയും വിഭവ സമൃദ്ധമാണ്. രാവിലെ ചായ, ബീഡി പത്രം വായന പ്രാതൽ ശേഷം സിഗരറ്റും ബി ഡി യുമായി റസ്സലിൻ്റെ ആത്മകഥ. പതിനൊന്നു മണി - ചായ.ഒരു മണി- ശാപ്പാട് .ഇഡ്ഡലി തീറ്റയുടെ വികാസ ഘട്ടമാണ് ഉച്ചയൂണിൻ്റെ വിവരണം.
വിശ്രമം, റേഡിയോ ശ്രവണം, ബോധം കെട്ടുറക്കം ചായ മൂന്ന് അപ്പം സായാഹ്ന സവാരി. സന്ധ്യയ്ക്ക് ഗൃഹം പൂകി. കുളി അത്താഴം മുറുക്കു ബീഡി വലിയും കഴിഞ്ഞ് റസ്സലിൻ്റെ ആത്മകഥ വായിച്ചു തീർത്തു. ജീവിതത്തിൻ്റെ പൂർണതയുടെ കഥയായി നിലനിൽപീയം പരിണമിക്കുന്നു. വായിക്കുന്ന ഏതൊ ളാടെയും ജീവിത കഥയായി മാറുന്ന ആത്മകഥാ പഠനമായും കാണാം.
നിലനില്പീയത്തിൻ്റെ തത്വശാസ്ത്രത്തിന് ഹൃദ്യമായ രൂപമാണ് 'നിലനില്പീയം ' .ഭാഷ ആഖ്യാനം എന്നിവയിലുള്ള ശ്രദ്ധയും വിരുദ്ധോക്തി കലർന്ന പദ സംഘടനയും നർമ്മവും വിമർശവും ലയിപ്പിച്ചുള്ള രീതിയും മറ്റൊരു വിധമാകരുതെന്ന് ഓർമ്മിപ്പിക്കുന്നു. സായന്തനത്തിൻ്റെ പുറത്തെ സവാരിയും സന്ധ്യയ്ക്ക് ഗൃഹം പൂകലും തിന്നേണ്ടതെല്ലാം തിന്നിരിക്കുവെന്ന സ്വയം വിധി തീർപ്പു വായനയെ അനേകം വഴികളിലെത്തിക്കുന്നു.'തീറ്റ 'ക്ക് 'നിരവധി പാഠഭേദങ്ങൾ കേരളീയ ജീവിതത്തിലും വികെഎൻ ആഖ്യാനങ്ങളിലും കാണാം.
ദയ
Nice Daya!
ReplyDelete