Plus Two


എല്ലാം അവസാനിക്കും എന്നറിയാമായിരുന്നിട്ടു പോലും ഇന്നും ഉള്ളിലൊരു വിങ്ങൽ.  കഴിഞ്ഞ രണ്ടു വർഷം കടന്ന് പോയത് രണ്ടു നിമിഷം പോലെ ആയിരുന്നല്ലോ എന്ന് തോന്നുകയാണ്.

പറഞ്ഞറിയിക്കാനാവാത്ത വെറുപ്പോടെയാണ് ഞാനുൾപ്പെടെ പലരും KKV എന്ന സ്കൂളിൽ ചെന്നു പെട്ടത്. ചെളി നിറഞ്ഞ വരാന്തകൾ, ചോരുന്ന ക്ലാസ്സ്‌ മുറികൾ ഇങ്ങനെ തുടങ്ങി പല വിശേഷണങ്ങളും ആ  സ്കൂളിൻ ഉണ്ടായിരുന്നെങ്കിലും അത് എങ്ങനെയോ, നാം പോലും അറിയാതെ,നമ്മുടെയൊക്കെ സ്വർഗ്ഗരാജ്യമായി പരിണമിച്ചിരുന്നു.

പരീക്ഷയിൽ ഫുൾ മാർക്ക്‌ വാങ്ങുന്നതിലും മാഹാത്മ്യം മറ്റുള്ളവരുടെ ജീവിതത്തിൽ പുഞ്ചിരി നിറക്കുന്നതിലാണ് എന്ന് പഠിപ്പിച്ചു തന്ന അധ്യാപകർ, അക്ഷരാർത്ഥത്തിൽ നമുക്ക് പഠിപ്പിച്ചു തന്നത് കേവലം പാഠങ്ങൾ മാത്രമായിരുന്നില്ല മറിച്ച് ജീവിതം തന്നെയായിരുന്നു.
പിന്നെ കണ്ടുമുട്ടാൻ എന്തെ ഇത്ര വൈകി എന്ന് തോന്നിപ്പിച്ച കൂട്ടുകാർ. ഒരിക്കൽ കൂടി പറയട്ടെ.' അവിടം സ്വർഗ്ഗമായിരുന്നു '.

' എനിക്ക് ഈ സ്കൂൾ ഇഷ്ടമല്ല ' എന്ന് പറഞ്ഞു കരഞ്ഞിരുന്ന പല കണ്ണുകളും അവസാന ദിവസം നിറഞ്ഞത് ഞാൻ കണ്ടിരുന്നു. കഴിഞ്ഞ രണ്ടു വർഷങ്ങൾ എന്തായിരുന്നു എന്ന് ആ കണ്ണീർ പറയാതെ പറയുകയായിരുന്നു.

ആരോ പാടിയ പാട്ടു പോലെ..
' എൻ ജീവിതാമൃതം ആ കലാലയം '.

- Rana Fathima 

Comments

Post a Comment

Popular posts from this blog

LOVE,DEVOTION AND ENDURANCE: LIVES WHICH DERIVED THEIR LIFEBLOOD FROM KABIR

EUTIERRIA

Shade