നീ
കണ്ടതും
മിണ്ടിയതും
ചിരിച്ചതും
തൊട്ടതും
കെട്ടിപ്പിടച്ചതും
കരഞ്ഞതും
ചേർന്നുനിന്നതും
അങ്ങനെയെല്ലാം
ഓർത്തെടുക്കുക,
എല്ലാറ്റിനും ചേർത്തൊരു
കല്ലറ പണിയുക.
ആദ്യാനുരാഗതിന്
അടയാളം "ചെമ്പരത്തി
"
മുകളിൽ വെക്കുക.
തിരിഞ്ഞു നോട്ടം അരുത്
പോവുക.
നമ്മുടെ,
പ്രണയം മരിച്ചിരിക്കുന്നു
"നമ്മൾ"മരിച്ചിരിക്കുന്നു
"നീ"ജനിച്ചിരിക്കുന്നു.
Comments
Post a Comment