പ്രതിരോധം/ പ്രതികാരം
'പ്രസ്താവന ' - സി അയ്യപ്പൻ
ആത്മാഭിമാനത്തിനു വേണ്ടിയുള്ള കരച്ചിലും പല്ലുകടിയും ആണ് എന്ന് രചനകളെല്ലാം തന്നെ. പ്രേതങ്ങൾ പ്രതിരോധത്തിനും പ്രതികരണത്തിനും ഉള്ള ഉപാധികളായിട്ടാണ് ഞാൻ കാണുന്നത്. ചത്തവനെ കൊല്ലാനാകില്ലെന്ന തിരിച്ചറിവിൽ നിന്നും ഉയിർ നേടുകയാണ് പല കഥാപാത്രങ്ങളും. കഥകളിൽ മിക്കതും പ്രേത ഭാഷണങ്ങളാണെന്നും പതിതരുടെ സ്വാതന്ത്ര്യാ ഭിലാഷത്തിൻ്റെ ഭാവനാത്മക സ്വത്ക്കാരവുമില്ലാത്ത ജീവിതം മരണ തുല്യമായതു കൊണ്ടാണോ അതെന്നുള്ള ചോദ്യത്തിന് സി അയ്യപ്പൻ നൽകിയ മറുപടിയാണിത്.മലയാള കഥയിൽ ദളിത് ജീവിതത്തിന് ഗണ്യമായ ഇടം നൽകിയവരിലൊരാളാണ് അദ്ദേഹം .അയ്യപ്പൻ്റെ എല്ലാ കഥകൾക്കുമുള്ള മുഖവുരയായി വായിക്കാവുന്ന രചനയാണ്, ഒന്നര പുറം മാത്രം വലുപ്പമുള്ള പ്രസ്താവന എന്ന കഥ.
യജമാനൻ മുഖത്ത് തുപ്പിയപ്പോൾ ആത്മാഭിമാനത്തിന് മുറിവേറ്റ ദളിതൻ തീ തെയ്യമാവുകയാണ്. കോപം പട്ടിയുടെ പുഞ്ചിരിയായി കാണുന്ന മേലാളനു മുന്നിൽ ,ചത്ത കീഴാളൻ മൂന്നാം നാൾ പട്ടിയായി ജനിച്ച് പ്രതിഷേധത്തോടെ കുരക്കുന്നു. വിനീതവിധേയനായി നില്ക്കുന്ന പട്ടിക്ക് ചോറുംപാലും എല്ലിൻ കഷണങ്ങളും കൊടുത്ത് ചങ്ങലക്കിടാൻ ശ്രമിച്ചപ്പോൾ എതിർത്ത പട്ടിയെ യജമാനൻ്റെ മകൻ വെടിവച്ച് വീഴ്ത്തി ശവം തെങ്ങിൻ തോപ്പിൽ കുഴിച്ചിട്ടു. ദിവസങ്ങൾക്ക് ശേഷം രാത്രിയിൽ തൻ്റേടിയായി വന്നു നിൽക്കുന്ന ദളിതൻ്റെ പ്രസ്താവനയാണ് ഈ കഥ. വാക്ക് word) വാളാണ് എന്ന് പറഞ്ഞു കൊണ്ടാണ് ഒരു തീപ്പൊരി കൊണ്ട് എല്ലാം സംഹരിക്കുന്നത്.
കഥയെഴുത്ത് ബോധപൂർവം നടത്തുന്ന രാഷ്ട്രീയ പ്രവർത്തനമായാണ് സി.അയ്യപ്പൻ കാണുന്നത്. തൻ്റെ വിട്ട് വീഴ്ച്ചയില്ലാത്ത ദളിത് ബോധം ഈ കഥയിൽ അദ്ദേഹം ചരിത്രദൗത്യമായാണ് അവതരിപ്പിക്കുന്നത്.
ദയ
Comments
Post a Comment