JOJI
ശരിക്കും ആ വീട്ടിലുള്ളവരാരും സ്വാതന്ത്രരല്ലായിരുന്നു, അവഗണനകളുടെ കൂമ്പാരമായിരുന്നു അവിടം. സ്വാതന്ത്ര്യം തേടിയുള്ള പരക്കംപാച്ചിലിൽ ആർത്തിയുടെ കിരീടം അവരോര്തരും ചൂടിയിരുന്നു, ഒരുപക്ഷെ ജോമോനും ആഗ്രഹിച്ചിരുന്നേക്കാം. എന്തിനോടും ആർത്തിയില്ലാത്ത മനുഷ്യരില്ല.
മൂന്നാമത്തെ പ്രൊഫസി ആയിരുന്നു ഡ്യൂക്കിന്റെ മരണം, രാജ്യത്തിന്റെ തലപ്പത്തിരിക്കാൻ മാക്ബെത്തിന് ഡ്യൂക്കിനെ കൊല്ലേണ്ടി വന്നു. തനിക്ക് ലഭിച്ചത് പോരാ ഇനിയും കൂടുതൽ വേണം എന്ന ചെറിയ കുട്ടിയുടെ വാശി തന്നെയാണ് മാക്ബെത്തിനെയും കൊലപാതകി ആക്കിയത്. അധികാരം കയ്യിൽ കിട്ടിയാൽ താൻ സ്വാതന്ത്രരാകുമെന്ന് വിചാരിക്കുന്ന വിഡ്ഢിയായ മനുഷ്യരാണ് നമ്മളിൽ പലരും. ജോജിയിലും അത് തന്നെ കാണാം... നമ്മളെ തന്നെ കാണാം...
-Rubeena
Comments
Post a Comment