ഭുവൻ ഷോം - മൃണാൾ സെൻ

  ഇന്ത്യൻ നവതരംഗ സിനിമകളുടെ പ്രധാന വക്താവായി വിശേഷിപ്പിക്കപ്പെടുന്ന ചലച്ചിത്രകാരനാണ് മൃണാൾ സെൻ.സത്യജിത് റായ് ,ഋത്വിക് ഘട്ടക്, മൃണാൾ സെൻ എന്നീ മൂന്നു പേരെയും ചേർത്ത് ഇന്ത്യൻ സംവിധായക ത്രയം എന്ന് വിശേഷിപ്പിക്കാറുണ്ട്. ബംഗാളിയിലും ഹിന്ദിയിലും നിർമ്മിച്ച സിനിമകളിലൂടെ പ്രധാനമായും ഇന്ത്യയിലെ രാഷ്ട്രീയ സമൂഹിക യാഥാർത്ഥ്യങ്ങൾഅന്വേഷിക്കുകയാണ് ചെയ്തത്.
        കൽക്കത്താ സർവ്വകലാശാലയിലെ വിദ്യാഭ്യാസ കാലത്ത് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ സാംസരിക വിഭാഗവുമായി സഹകരിച്ച് പ്രവർത്തിക്കാൻ അവസരം ലഭിച്ചത് അദ്ദേഹത്തിൻ്റെ കാഴ്ചപ്പാടിൽ വലിയ സ്വാധീനം ചെലുത്തി.
         1969ൽഭുവൻ ഷോം എന്ന സിനിമയുടെ വരവോ ടുകൂടി മൃണാൾ സെൻ ഇന്ത്യൻ സിനിമയിലെ അവഗണിക്കാനാവാത്ത സാന്നിധ്യമായി.ആ വർഷത്തെ മികച്ച ചിത്രം, സംവിധായകൻ, നടൻ(ഉത്പൽ ദത്ത് ) എന്നീ വിഭാഗത്തിലുള്ള ദേശീയ അവാർഡുകൾ ഭുവൻ ഷോം നേടുകയുണ്ടായി. അമിതാഭ് ബച്ചൻആദ്യമായി ശബ്ദം നൽകിയ ചിത്രമെന്ന സവിശേഷതയും ഈ സിനിമയ്ക്കുണ്ട്.ഇന്ത്യയിലെ നവസിനിമാ പ്രസ്ഥാനത്തിന് തുടക്കം കുറിച്ച സിനിമയെന്ന് പല നിരൂപകരും ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. കൽക്കട്ട, പദാധിക്, ഇൻറർവ്യൂ തുടങ്ങിയവ അദ്ദേഹത്തിൻ്റെ പ്രധാന സിനിമകളാണ്.
    റെയിൽവേയിൽ ഉന്നത പദവിയിലിരിക്കുന്ന കർക്കശ സ്വഭാവക്കാരനായ ഭുവൻ ഷോം എന്ന നായകന കേന്ദ്രീകരിച്ചു കൊണ്ടാണ് സിനിമ നിർമ്മിച്ചിരിക്കുന്നത്. കർക്കശ സ്വഭാവക്കാരനായ ഭുവൻ ഷോം കൽക്കത്തയിലെ യാന്ത്രിക ജീവിതത്തിൽ നിന്ന് രക്ഷപ്പെട്ട് അവധിക്കാലം ചിലവഴിക്കാൻ സൗരാഷ്ട്രയിലെത്തുന്നു. അവിടുത്തെ മണൽതിട്ടകളിൽ പറന്നിരിക്കാൻ വരുന്ന പക്ഷികളെ വേട്ടയാടിക്കൊണ്ട് വിനോദത്തിലേർപ്പെടുകയായിരുന്നു അദ്ദേഹത്തിൻ്റെ ഉദ്ദേശ്യം .പക്ഷികളെ കാത്ത് മണൽതിട്ടയിൽ നിൽക്കുന്ന ഷോ മിനെ ഒരു എരുമ ആക്രമിക്കാനെത്തുന്നു. പേടിച്ചോടിത്തളർന്ന അദ്ദേഹത്തെ എരുമയുടെ ഉടമസ്ഥ ഗൗരിരക്ഷപ്പെടുത്തുന്നു.ഗൗരി പിന്നീട് പക്ഷികളെ വേട്ടയാടുന്നതിൽ നിന്ന് അദ്ദേഹത്തെ പിൻതിരിപ്പിക്കുന്നു. തൻ്റെ കീഴിൽ ജോലി ചെയ്യുന്ന, അഴിമതി ആരോപണം നേരിട്ന് യാദവ് പട്ടേലിൻ്റെ ഭാര്യയാണ് ഗൗരിയെന്ന് അദ്ദേഹത്തിന് മനസ്സിലായി. സ്വന്തം ഭർത്താവ് കൈക്കൂലിക്കാരനല്ലെന്നും യാത്രക്കാർ നല്കുന്ന പാരിതോഷികങ്ങളാണ് അധികമായി സമ്പാദിക്കുന്നത് എന്നൊക്കെയാണ് അവളുടെ വിശ്വാസം.
     ഗൗരി നൽകുന്ന ഗ്രാമീണ വേഷവും പക്ഷികളെ കുറിച്ചുള്ള വിവരങ്ങളും ഒക്കെ കൂടി ഷോ മിൽ വലിയ പരിവർത്തനം ഉണ്ടായി.കടൽക്കരയിലെ ഉപേക്ഷിക്കപ്പെട്ട കൊട്ടാരത്തിലെത്തി അവിടെയിരുന്ന് പക്ഷിവേട്ട നടത്തിയെങ്കിലും അതും ഉന്നം പിഴച്ചു. പിന്നീട് ശരീരം മുഴുവൻ മരച്ചില്ലകൾ കെട്ടി വച്ച് വേട്ടക്കൊരുങ്ങി.
  യന്ത്രങ്ങൾക്കിടയിൽ ഒരു യന്ത്രം പോലെ ജീവിച്ച ഷോ മിനെ മനുഷ്യനാക്കി മാറ്റുന്നതിൽ ഗൗരി വിജയിച്ചു. യാദവി നോട് ക്ഷമിച്ച് സ്ഥാനക്കയറ്റം നൽകുന്ന ഷോം പൂർണമായും മാറിക്കഴിഞ്ഞിരുന്നു.നഗരജീവിതത്തിൻ്റെ സങ്കീർണ്ണതയും ഗ്രാമ ജീവിതത്തിൻ്റെ സ്വച്ഛതയും അനുഭവിപ്പിച്ച ഭുവൻ ഷോം ഇന്ത്യൻ സിനിമയിലെ നാഴികക്കല്ലാണ്.

Comments

Popular posts from this blog

BANARAS

"THE BELL TOLLS FOR THEE"

CHILDREN OF HEAVEN