The Lunchbox
THE LUNCHBOX
"നിന്നിലേക്കുള്ളതായിരുന്നു ഇന്നോളം
എനിക്കു തെറ്റിയ വഴികളെല്ലാം "
- ടി പി രാജീവൻ
ചില സിനിമകൾ അങ്ങനെയാണ്, അത് നമുക്ക് വേണ്ടി നിർമിച്ചതാണോ എന്ന് നമുക്ക് തോന്നും. കഥാപാത്രങ്ങളോടോ, സിനിമയിലെ സാഹചര്യങ്ങളോടോ സാമ്യത തോന്നുന്നത് കൊണ്ടൊന്നുമല്ല, വെറുതെ ചില സിനിമകൾ എങ്ങനെയോ നമ്മുടേതായി മാറും. അത്തരമൊരു സിനിമയായിരുന്നു ' രിതേഷ് ഭത്ര ' സംവിധാനം ചെയ്ത ' the lunchbox'.
' സിനിമ ബണ്ടി ' എന്ന തെലുങ്ക് പടത്തിൽ ഒരു വാചകമുണ്ട്, ' everyone is a filmmaker, at heart.' അങ്ങനെ ഒരു സംവിധായിക ആയി കിനാവ് കണ്ട് സിനിമ കാണുമ്പോൾ, ഇന്ത്യൻ സിനിമകളിൽ കണ്ടില്ലലോ എന്ന് തോന്നിയ പല ഘടകങ്ങളും ഞാനിന്ന് ഈ സിനിമയിൽ കണ്ടു.
ആൾക്കൂട്ടം, മഴയെ കാത്തിരിക്കുന്ന ആകാശം, ചീറി പായുന്ന തീവണ്ടികൾ, ബന്ധങ്ങൾ ബന്ധനങ്ങൾ ആവുന്ന കാഴ്ച്ച, എല്ലാത്തിനും ഉപരി മനുഷ്യർ. അതെ ഞാനിന്ന് ഒരു സിനിമയിലൂടെ യഥാർത്ഥ മനുഷ്യരെ കണ്ടു.
"There is no sincere love, than the love of food".
പലപ്പോഴും ഭക്ഷണം മനുഷ്യരെ ഒരുമിച്ച് കൂട്ടുന്നു, ഉഷ്മളമായ ബന്ധങ്ങളിലേക്കുള്ള ചേരുവയായി അത് മാറുന്നു.
' സാജൻ ഫെർണാണ്ടസിനും,ഇലയ്‌ക്കും തമ്മിൽ സംഭവിച്ചതും അതു തന്നെയാണ്. തന്റെ ഭർത്താവിനയച്ച ഭക്ഷണപാത്രം, വിലാസം മാറി സാജൻ ഫെർണാണ്ടസ് എന്ന വിധുരനിൽ എത്തുന്നു. പാത്രം മാറിയത് അറിയാതെ അദ്ദേഹം അത് ആസ്വദിച്ച് കഴിക്കുന്നു.
ഭക്ഷണപാത്രം മുഴുവനും കാലിയായി തിരിച്ചെത്തിയത് കണ്ട്, അതിശയപ്പെട്ട 'ഇല' ഭക്ഷണത്തെ കുറിച്ചുള്ള അഭിപ്രായം ആരായുന്നു. ഭർത്താവിന്റെ പ്രതികരണത്തിലൂടെ ഭക്ഷണപാത്രം മറ്റൊരാൾക്ക് ആണ് ലഭിച്ചത് എന്ന് മനസ്സിലാക്കുന്നു. അടുത്ത ദിവസം ഇല ഭക്ഷണം മാറി വന്നതാണ് എന്ന കാര്യം ഒരു കത്ത് പോലെ എഴുതി ചോറ്റുപാത്രത്തിൽ വയ്ക്കുന്നു. അതിനു മറുപടിയായി ഫെർണാണ്ടസും ഒരു കത്ത് ചോറ്റുപാത്രത്തിലൂടെ അയക്കുന്നു. പിന്നീടുള്ള എല്ലാ ദിവസങ്ങളിലും അവർ കത്തുകൾ ചോറ്റു പാത്രത്തിലൂടെ കൈമാറിക്കൊണ്ടിരുന്നു.
അങ്ങനെ പരസ്പരം കാണാതെ, കത്തുകളിലൂടെ അവർ പ്രണയമാണോ സൗഹൃദമാണോ എന്ന് മനസ്സിലാക്കാൻ പ്രയാസമായ ഒരുതരം ബന്ധത്തിലാവുന്നു. പരസ്പരം അയക്കുന്ന കത്തുകൾ ഇരുവരുടെയും ജീവിതത്തിൽ കുഞ്ഞു കുഞ്ഞു മാറ്റങ്ങൾ കൊണ്ടു വരുന്നു.
ജീവിതത്തിലെ ഓട്ടപ്പാച്ചിലുകൾക്കിടയിൽ അവഗണിക്കപ്പെടുന്ന കൂടെയുള്ള മനുഷ്യർ, എപ്പോഴും ചിരിച്ചു കൊണ്ടിരിക്കുന്ന മുഖങ്ങളുടെ ഉള്ളിലെ നൊമ്പരങ്ങളുടെ ആരും കണ്ടിട്ടില്ലാത്ത മുഖം, പറയാനും കേൾക്കാനും ഒരാൾ ഉണ്ടാവുന്നതിന്റെ സുഖം, സ്നേഹത്തിനായുള്ള മനുഷ്യമനസ്സുകളുടെ വെമ്പൽ.
ഒടുവിൽ പ്രേക്ഷകന്റെ സർഗ്ഗാത്മകതയ്ക്ക് വിട്ടുനൽകിയ ക്ലൈമാക്സ്, ഇതൊക്കെയാണ് ഒരർത്ഥത്തിൽ 'ദി ലഞ്ച് ബോക്സ് '.
സിനിമ എന്ന മാധ്യമത്തെ പ്രണയിക്കാൻ പ്രേരിപ്പിക്കുന്ന ഒരു സിനിമ.
അവസാനിപ്പിക്കുമ്പോൾ ഒരു ചോദ്യം ഉന്നയിക്കാൻ തോന്നുന്നു,
Why do we do the things we do?
- isn't for a little love?
-Rana Fathima
:)
ReplyDelete