ആരോൻ


തിങ്കളാഴ്ചയാണ്, നഗരം നെട്ടോട്ടത്തിലാണ്, ശീതീകരിച്ച ഈ ഷോപ്പിംഗ് മാളിൽ, ആകുലതകളാൽ ഉള്ള് പൊള്ളി ഞാനും.

ഏറെ സ്വപ്‌നങ്ങൾ പേറി കൊണ്ടായിരുന്നു ഈ മരുഭൂമിയിലേക്ക് കാൽ കുത്തിയത്. ജീവിതം ഞാൻ വരച്ച വരയിലൂടെ നീങ്ങുകയും ചെയ്യുന്നത് കണ്ടപ്പോൾ ഉള്ളിൽ കൊതികളുടെ കാട് പൂക്കുന്നുണ്ടായിരുന്നു. പക്ഷെ വഴിയിൽ വെച്ച് കാലൊന്നിടറി, കൂരാകൂരിരുട്ടിലാണ് ഞാൻ ഇപ്പോൾ. എന്ത് ചെയ്യണം? എങ്ങോട്ട് പോകണം എന്നൊന്നും അറിയില്ല, ഇവിടെ ഈ ഫുഡ്‌ കോർട്ടിൽ വിശപ്പും രുചിച്ചിരിക്കുന്നു.

പെട്ടെന്നൊരാൾ എന്റെ അടുത്തേക്ക് വന്നു. മനസ്സിന് തീരെ സുഖം ഇല്ലെന്നും അല്പനേരമെങ്കിലും ഞാൻ തങ്ങളോട് സംസാരിച്ചോട്ടെ? എന്നും ചോദിച്ചു. ഏകാന്തതയുടെ ദാഹം അറിയുന്നത് കൊണ്ട് ഞാൻ സമ്മതിച്ചു. പക്ഷെ അദ്ദേഹം എന്റെ വിശേഷങ്ങളാണ് തിരക്കിയത്. പരാതി തീരാത്ത കുട്ടിയെ പോലെ ഞാൻ എന്റെ ദുഃഖങ്ങൾ പങ്കു വെച്ചു, ഒടുവിൽ എന്റെ കണ്ണീരിന്റെ ഉറവ പൊട്ടി. ഞാൻ അദ്ദേഹത്തെ കെട്ടി പിടിച്ചു കരഞ്ഞു.

അദ്ദേഹം ഇരുവർക്കും ഭക്ഷണം വരുത്തിച്ചു. "നാട്ടിൽ പോയിട്ട് ഒരുപാട് നാൾ ആയില്ലേ" എന്ന് പറഞ്ഞ എനിക്ക് അല്പം പണവും തന്നു. ഞാൻ ഒരു നിമിഷം നിർവികാരനായി തീർന്നു.

ഇതൊരു സ്വപ്നം അല്ല എന്നും പറഞ്, സാന്ത്വനത്തിന്റെ പട്ടും പുത്തയ്‌പിച്ചു അയാൾ യാത്രയായി.

അയാൾ ആരായിരുന്നു? എന്തിന് വന്നു? എന്നൊന്നും അറീല്ല. ഒരു കാര്യം മാത്രം. അദ്ദേഹം ഒരു മനുഷ്യനായിരുന്നു.!

ഉണങ്ങിയ വിത്തുകൾ പൂവായി മാറുന്നത് പോലെ, സഹായങ്ങൾ പലപ്പോഴും കരിഞ്ഞ ജീവിതങ്ങളെ നിറമുള്ളതാക്കും.

-റന ഫാത്തിമ 

Comments

Popular posts from this blog

TROPHIC CASCADE

BANARAS

Shade